മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്, ഇത് അംഗീകരിക്കാത്തവരോട് ഇനി വിട്ട് വീഴ്ച്ച വേണ്ടന്നാണ് ഫേസ്ബുക്കിലൂടെ വനിത,ശിശു വികസന വകുപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളും, പുരുഷന്‍മാരുമടക്കം വലിയൊരു വിഭാഗം ഇത് ഏറ്റെടുത്ത് കഴിഞ്ഞു.
പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല സഖാവ് മാത്രമാണുളളത്, പാര്‍ട്ടി ആര്‍ക്കും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ മാത്രം മഹാരാഷട്രയില്‍ 481 പേരാണ് മരണപ്പെട്ടത്. കൊവിഡിന്‍റെ രണ്ടാം ഘട്ട വ്യപനത്തില്‍ വെള്ളിയാഴ്ച്ച മാത്രം മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത് 49,913 കേസുകളും, കര്‍ണാടകയില്‍ 4,900 കേസുകളുമാണ്.
പരസ്യ പ്രചാരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതിന് മുന്‍പും രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കേസ് എന്നിങ്ങനെയുള്ള കേസുകള്‍ പരാമര്‍ശിച്ച് രാഹുല്‍ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍, അവരുടെ വിരലടയാളം പതിപ്പിക്കുകയും, സാക്ഷ്യ പത്രം വാങ്ങുകയും വേണം. ഒന്നിലധികം വോട്ട് ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും നിര്‍ദേശമുണ്ട്.
പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നു. കേരളത്തില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറച്ച് ദിവസങ്ങളായി കുറവുണ്ടാകുന്നില്ല. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.