ഞങ്ങളുടെ കുട്ടികള്‍ കഴിഞ്ഞ ഒരുമാസത്തിലേറേയായി സമരത്തിലാണ്. നിയമസഭയ്ക്കകത്തും പുറത്തും ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍മൂലം സര്‍ക്കാര്‍ പ്രതിരോധത്തില്‍നില്‍ക്കുമ്പോള്‍ അതിന്റ ഫോക്കസ് മാറ്റാന്‍ ഞങ്ങളാഗ്രഹിക്കില്ല
അതിനേക്കാള്‍ അവര്‍ക്ക് ഞങ്ങളെക്കൂടി കൊല്ലാന്‍ പറ്റുമെങ്കില്‍ കൊല്ലാന്‍ പറ... വീണ്ടും വീണ്ടും കൊല്ലാക്കൊല ചെയ്യുകയാണ്. സഹിക്കാനാവുന്നില്ല എന്നാണ് ധീരജിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. ഡിസിസി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
, വിജയ് ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മതിയായ തെളിവുകളുണ്ടായിട്ടും ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണ്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
എ കെ ജി സെന്ററിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചുളള പ്രകടനങ്ങള്‍ അതിരുവിടരുതെന്ന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചിരുന്നു. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഇടതുപക്ഷവും എല്‍ഡിഎഫ് പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചിരുന്നു
എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയ്യട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്‍റെ പരാജയം സിപിഎം പ്രവർത്തകരും വിലയിരുത്തണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എ കെ ജി സെന്‍ററിന് നേരെയുള്ള ബോംബ് ആക്രമണം കോൺഗ്രസ്സിന്‍റെ തലയിൽ കെട്ടി വെക്കാനുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ 'പൊട്ട ബുദ്ധി' കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
എ കെ ജി സെന്ററിനുനേരേയുളള ആക്രമണത്തിനുപിന്നില്‍ ഇ പി ജയരാജനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ജയരാജന്റെ തിരക്കഥയിലൊരുങ്ങിയ രാഷ്ട്രീയ നാടകമാണിതെന്നും കേരളത്തില്‍ കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും കെ സുധാകരന്‍ പറഞ്ഞു