പരാതിയെക്കുറിച്ച് പറയേണ്ടത് അത് നേരിട്ടവരാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു അനുഭവം ചിന്തന്‍ ശിബിരത്തില്‍ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു
രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നല്‍കിയ രേഖയും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യത്തില്‍വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രൊസിക്ക്യൂഷന്‍ വാദിച്ചു
770 കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് എനിക്ക് കിട്ടിയിരിക്കുന്ന ഭീഷണി. 770 അല്ല എത്ര കേസുകള്‍ വേണമെങ്കിലും എനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തോട്ടെ. എനിക്കിന്ന് ജോലിയില്ല.
യുവജന സംഘടനാ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ ഇ.പിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍. ഇ പി ജയരാജനെതിരെ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു.
ഇന്നലെ വൈകുന്നേരമാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചത്. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം
വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെക്കണോ വേണ്ടയോ എന്നകാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയിന്മേല്‍ സമ്മര്‍ദം ചെലുത്താനാല്ല അറസ്റ്റെന്നും നിയമ വ്യവസ്ഥയില്‍ നിന്നും പ്രതി ഒളിച്ചോടാതിരിക്കാനാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നും കോടതി അറിയിച്ചു. ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.