നിര്‍ത്തിയിട്ട ബസ്സിനു തീപിടിച്ച് ക്ലീനര്‍ മരിച്ചു
ബസ്സില്‍ തീപിടിക്കുന്നത് കണ്ട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലെ ജീവനക്കാരും മറ്റും തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഈ സമയം ക്ലീനര്‍ രാജന്‍ ബസ്സിലുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് മറ്റു ബസ്സുകളിലെ ജീവനക്കാര്‍ പറഞ്ഞു.
ജലജന്യരോഗ ഭീഷണിക്ക് പരിഹാരമായാണ് സംസ്ഥാന ഹരിത കേരളം മിഷന്‍റെ പദ്ധതി വരുന്നത്. ഒരു പ്രദേശത്തെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, തുടങ്ങി ജലസ്രോതസ്സുകളിലെ വെള്ളത്തിന്‍റെ നിലവാരമാണ് പരിശോധിക്കുക.
വിവാദച്ചൂടിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയസഭ സമ്മേളനം ഇന്നാരംഭിച്ചു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് ഇതിനകം ഇരുമുന്നണികളും തിരിച്ചറിഞ്ഞിട്ടുണ്ട്.
അഞ്ചുമാസമായി ശമ്പളമില്ല,അദ്ധ്യാപിക സ്കൂളില്‍ നിരാഹാരം തുടങ്ങി.ഉടന്‍ ശമ്പളം നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം അഗസ്ത്യ വിദ്യാലയത്തിലെ അധ്യാപികയായ ഉഷാ കുമാരിയാണ് നിരാഹാരം ആരംഭിച്ചത്. ശമ്പളം ലഭിക്കാതെ വീട്ടിലെക്കില്ലെന്ന നിലപാടില്‍ സ്കൂളില്‍ തന്നെയാണ് നിരാഹാര സമരം നടക്കുന്നത്.