ജനാധിപത്യത്തിന്‍റെ ആദ്യ മൂന്നു തൂണുകളും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളല്ലാതെ വേറെ തൂണുകളില്ല. പൌരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളില്‍ കോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജനാധിപത്യ വഴിയില്‍ പ്രക്ഷോഭം ശക്തമാക്കുകയാണ് വേണ്ടത്
സുരക്ഷിതത്വ പ്രശ്നങ്ങളും അക്രമ ഭീഷണിയും നേരിടുന്ന മിശ്ര വിവാഹിതര്‍ക്ക് ഒരു വര്‍ഷം വരെ താങ്ങാവുന്ന രീതിയിലാണ് പദ്ധതി.സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് സേഫ് ഹോം പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യ ശിശു ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പദ്ധതിക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു
സിവില്‍ സര്‍വീസിന്‍റെയും ഐ.എഫ്.എസിന്‍റെയും പ്രിലിമിനറിയും മെയിന്സും ഒരുമിച്ച് പാസ്സായി. ഐ.എഫ്.എസിന്‍റെ അഭിമുഖം കഴിഞ്ഞു . സിവില്‍ സര്‍വീസിന്‍റെത് ഈ മാസം 19-ന് നടക്കും. അതിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് വിഷ്ണുദാസ്. കേരളത്തില്‍ നിന്ന് 5-പേര്‍ക്കാണ് ഇത്തവണ ഐ.എഫ്.എസ് ലഭിച്ചത്.