അയല്‍രാജ്യമായ ചൈനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ?, കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല്‍ റഷ്യ. അവിടെ തെരഞ്ഞെടുപ്പുണ്ടോ? പാക്കിസ്ഥാനില്‍ സൈന്യം ഭരിക്കുകയും അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് അധികാരം നല്‍കുകയുമാണ് ചെയ്യുന്നത്.
'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തിലാണ് സ്വ ഡയമണ്ട് മോതിരത്തിന് ലഭിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ലൈഫ് സ്റ്റൈൽ ആക്സസറി ഡിസൈനിൽ പോസ്റ്റ് ഗ്രാജ്വെഷൻ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ ടി വിയാണ് മോതിരം രൂപകല്‍പ്പന ചെയ്തത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ 90 -ലധികം ദിവസങ്ങളാണ് വേണ്ടി വന്നത്.
സുപ്രീം കോടതി ടീസ്റ്റക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. കോടതിയുടെ പരാമര്‍ശങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകുന്നതിന് കാരണമാകുമെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. 'ലൈവ് ലോ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രീംകോടതി വിധിക്കെതിരെ ദുഷ്യന്ത് ദവെയുടെ പ്രതികരണം.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളാണ് നേടാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎല്‍എമാരാണ് ബീഹാറിലുള്ളത്
1962-ല്‍ ചൈന -ഇന്ത്യ യുദ്ധം നടക്കുന്ന സമയത്ത് നെഹ്‌റു പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ക്കുകയും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഗാൽവാൻ താഴ്‌വരയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാന്‍ മോദി അനുവദിക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
മുന്നണി വിടാൻ യോഗത്തിൽ ധാരണയായതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ബിജെപി മന്ത്രിമാരും രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കാത്തത് ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നും മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് സാമ്നയുടെ എഡിറ്ററായി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് എൻസിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.
അതോടൊപ്പം ഇപ്രാവിശ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 55 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണുള്ളത്.
ഏക്നാഥ് ഷിൻഡെ സര്‍ക്കാരിന് 288 അംഗ സഭയിൽ 164 എംഎൽഎമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്. 40 വിമത സേന എംഎൽഎമാരുടെയും മറ്റ് സ്വതന്ത്രരുടെയും പിന്തുണയും ഏകനാഥ് ഷിൻഡെക്കാണ്. ഇതിനോടൊപ്പം കോണ്‍ഗ്രസ് എന്‍സിപി എം എല്‍ എമാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.