ലൈംഗീക പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ പാടില്ല. പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഒരു പ്ലേറ്റില്‍ റൊട്ടിയും പരിപ്പുകറിയും ചോറുമായി റോഡിലിറങ്ങി വാഹനത്തില്‍ പോകുന്നവരെയും കാല്‍നട യാത്രക്കാരെയുമെല്ലാം വിളിച്ചുകൂട്ടിയാണ് മനോജ് കുമാര്‍ പരാതി പറയുന്നത്.
രാജ്യത്തിന്റെ 14 മത് ഉപ രാഷ്ട്രപതിയായിട്ടാണ് ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേൽക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സർട്ടിഫിക്കറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ വായിക്കും.
ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തരൂരിന് കത്തെഴുതി. കഴിഞ്ഞ വർഷം എംബസി, കോൺസുലേറ്റുകൾ, അലയൻസ് ഫ്രാങ്കെയ്‌സ്, മിലിട്ടറി അറ്റാച്ച്‌സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ ശശി തരൂര്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2010ൽ സ്പെയ്നിലെ ഏറ്റവും വലിയ ബഹുമതിക്കും ശശി തരൂര്‍ അര്‍ഹനായിരുന്നു.
രാജ്യത്തെ വിലക്കയറ്റം പ്രധാനമന്ത്രി കാണുന്നില്ലേ? തൊഴിലില്ലായ്മ കാണുന്നില്ലേ? ദുര്‍മന്ത്രവാദം പോലുളള അന്ധവിശ്വാസം ഉണ്ടാക്കുന്ന വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ വഴിതിരിച്ചുവിട്ട് നിങ്ങളുടെ കളളത്തരങ്ങളും കൊളളരുതായ്മകളും മറയ്ക്കാന്‍ നോക്കി, പ്രധാനമന്ത്രിസ്ഥാനത്തിന്റെ അന്തസ് ഇല്ലാതാക്കരുത്