ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂഖണ്ഡത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റയെ മാറ്റുന്നത്. ഇതിനുള്ള എല്ലാ സാഹചര്യവും, ആവാസവ്യവസ്ഥയും ഇന്ത്യയിലുണ്ടെന്ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനായ യാദ്വേന്ദ്രദേവ് ജഹ്ല വ്യകതമാക്കി.ചീറ്റകള്‍ക്ക് ഇരകളെ പിടികൂടുവാന്‍ 112 കിലോമീറ്റര്‍ വേഗതയിലൂടെ ഓടുവാന്‍ സാധിക്കും.
സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
കഴിഞ്ഞ മാസം 21 സഹോദരന്‍മാര്‍ ഒന്നിച്ച് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ദുരിതാശ്വാസ സാധനങ്ങള്‍ ഒന്നടങ്കം ഓഫീസില്‍ നിന്ന് കടത്തിയെന്നാണ് ആരോപണം. മുന്‍സിപ്പാലിറ്റി ഓഫീസ് ഗോഡൌണില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിയത്
ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ മിക്കവാറും അവരുടെ പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം നടത്താറുള്ളത്. അതില്‍ അധികൃതർ ഒരു അപാകതയും കാണുന്നില്ല, മലയാളത്തോടു മാത്രമാണ് വിവേചനം എന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറയുന്നു.
കോവിഡ് കാലത്ത് ഇന്ത്യയിൽ മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് രാജസ്‌ഥാൻ സർവകലാശാലയിലെ ലോ കോളേജ് വിദ്യാർഥി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ ജനിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ 2021 ലാണ് ഗുജറാത്ത് നിയമസഭാ പാസാക്കിയത്. ഗവര്‍ണര്‍ ആചാര്യ ദേവ്രത് മെയ് മാസത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഈ നിയമമാണ് ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമ പ്രകാരം പ്രതികളാകുന്നവര്‍ക്ക് 10 ലക്ഷം രൂപ പിഴയും 5 വര്ഷം വരെ തടവും ലഭിക്കും.