കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സും മോദിയെ വിമര്‍ശിച്ചിരുന്നു. കാര്യശേഷിയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ ആയതു കൊണ്ടാണ് ഇന്ത്യയുടെ സാമ്പത്തിക ശേഷി തകരാന്‍ കാരണം. ഇന്ത്യയുടെ സാമ്പത്തിക രംഗം കൊവിഡിന് മുന്‍പേ തന്നെ തകരാന്‍ തുടങ്ങിയിരുന്നു
കൊവിഡ് വകഭേദങ്ങളെ ശാസ്ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവ കണ്ടെത്തിയ രാജ്യങ്ങളുടെ പേരിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു
ചീഫ് സെക്രട്ടറി സെക്രട്ടറി അലാപന്‍ ബാനര്‍ജിയെ ഒരുകാരണവശാലും കേന്ദ്ര സര്‍വീസിലേക്ക് വിട്ടുതരാനാവില്ലെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു. ഏകപക്ഷീയമായി ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച കേന്ദ്ര നടപടി തന്നെ ഞെട്ടിച്ചുവെന്നും മമത കത്തില്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യയെന്നതിന്‍റെ യഥാര്‍ഥ്യമെന്താണെന്ന് കേന്ദ്രത്തിന് അറിയില്ലേ. എങ്ങനെയാണ് പാവപ്പെട്ടവര്‍ കൊവിഡ് വാക്സിന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.
എ ബി പി -സി വോട്ടര്‍ സര്‍വേ പ്രകാരം കൊവിഡ് വ്യാപനം തടയുന്നതിലും മഹാമാരി നേരിടുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കൊവിഡ് വാക്സിന്‍ കൃത്യമായി എത്തിക്കുന്നതിലും രാജ്യവ്യാപകമായി വിതരണം ചെയ്യുന്ന കാര്യത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.
ത്തുമുതല്‍ പതിനാല് വയസുവരെയുളള 14,000 ആദിവാസി പെണ്‍കുട്ടികളില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിനാണ് പരീക്ഷിച്ചത്. നിരവധിപേര്‍ക്ക് ഇതുമൂലം രോഗബാധിതരായെന്നും മരുന്ന് കുത്തിവച്ച പെണ്‍കുട്ടികളില്‍ നാലുപേര്‍ മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു