അപകടത്തില്‍പെട്ട 171 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. . 35 പേര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്.
ഗുലാം നബി ആസാദിന് പകരം മറ്റൊരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുന്നത് അതീവ ദുഷ്കരമായിരിക്കും. കാരണം, അദ്ദേഹത്തിന് തന്റെ പാർട്ടിയെക്കുറിച്ച് മാത്രമല്ല, രാജ്യത്തെയും സഭയെയും കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു.
പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ സമരജീവികള്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ജനങ്ങള്‍ സമര പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നത് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ജീവിതായോധനം ഉറപ്പുവരുത്താനുമാണ്. അവരെ കീടങ്ങളായല്ല ദേശാഭിമാനികളായാണ് കാണേണ്ടത്
സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നു കരുതുന്ന ശശികലക്ക് യാത്രാമദ്ധ്യേ നാല്‍പ്പതോളം സ്ഥലങ്ങളില്‍ 'അമ്മ മക്കള്‍ മുന്നേറ്റക്കഴകം' പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ടി നഗറിലെ എംജിആറിനെ വസതിയിലെത്തി പ്രാര്‍ഥിച്ചതിനു ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ചര്ച്ചയിലെക്കും ഭാവി പരിപാടികളുടെ ആലോചനയിലേക്കും കടക്കുക എന്ന് അമ്മ മക്കള്‍ മുന്നേറ്റക്കഴകം വൃത്തങ്ങള്‍