ഭാരത് ബന്ദ് നാളെ; പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ
കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി
'കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യം'; പിന്തുണയുമായി പ്രിയങ്ക ചോപ്ര
വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രശ്നം പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. നേരത്തെ ബോളിവുഡ് താരം സോനം കപൂറും കർഷകരെ പിന്തുണച്ചെത്തിയിരുന്നു.
കേസെടുത്ത് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ശരിക്കും അധികാരവും ധൈര്യവുമുണ്ടെങ്കില്‍ എന്നെ അറസ്റ്റുചെയ്യൂ - നിതീഷ് കുമാറിനെ വെല്ലുവിളിച്ചുകൊണ്ട് തേജസ്വി യാദവ് പറഞ്ഞു.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത്
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയ സിനിമാ പ്രവർത്തകനാണ് ദിൽജിത്ത്. കര്‍ഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദിൽജിത്ത് രംഗത്തെത്തിയിരുന്നു.
ബിജെപി പോലും തങ്ങളെ ഇങ്ങനെ ഒറ്റിക്കൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ഗൂഡാലോചനയില്‍ തങ്ങള്‍ വീണുപോയി എന്നും പറഞ്ഞു.
'ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത് ഇങ്ങനെയാണോ?': ശശി തരൂര്‍
വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം: നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തുന്നു
കര്‍ഷക പ്രക്ഷോഭം 9-ാം ദിനത്തിലും ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്