നിലവിൽ, ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ ഇന്ത്യയിലില്ല. അച്ചടി മാധ്യമങ്ങളെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും, വാർത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമാണ് (എൻബിഎ) നിയന്ത്രിക്കുന്നത്.
ജാതി രാഷ്ട്രീയ ത്തിന്റെ കളിത്തൊട്ടിലായ ബീഹാറില്‍ ഇടത് കക്ഷികള്‍ വര്ഗ്ഗരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുമായാണ് കുതിപ്പ് തുടരുന്നത്. കാര്‍ഷിക ഗ്രാമീണ മേഖലയുടെ അസംതൃപ്തിയാണ് ചരിത്രത്തില്‍ ആദ്യമായി ഇടത് കക്ഷികളുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.