ഇന്ത്യന്‍ പോസ്റ്റുകള്‍ ചനീസ് സൈനികര്‍ പിടിച്ചെടുത്തിട്ടില്ലെന്നും, അതിര്‍ത്തിക്കിപ്പുരം കടന്നു കയറിയിട്ടില്ലെന്നുമാന് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിച്ചത്. അങ്ങനെയെങ്കില്‍ സംഘര്‍ഷം എന്തിനായിരുന്നു എന്ന ചോദ്യം ന്യായമായും ഉയരും. ഇതിനേ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സൈനിക നീക്കത്തിലാണ് ചൈനീസ് കമാണ്ടിംങ്ങ് ഓഫീസര്‍ കൊല്ലപ്പട്ടത്. ഇത് സംബന്ധിച്ച ആദ്യ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചൈന നടത്തിയിരിക്കുന്നത്. എന്നാല്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല
കോവിഡ് പോസിറ്റീവ് ആയവരില്‍ നിന്നും വിമാനത്തില്‍ വെച്ച് മറ്റുള്ളവരിലേക്ക് പകരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനാല്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ പ്രത്യേക വിമാനത്തില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷക്കും ഇന്ത്യ-ചൈന ഐക്യം അനിവാര്യമാണെന്നും ഇരു രാജ്യങ്ങളും അതിര്‍ത്തി പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നീങ്ങണമെന്നും റഷ്യ കഴിഞ്ഞ ദിവസം തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആതിഥേയരായ റഷ്യയുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ