അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും പാര്‍ട്ടി ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുക എന്ന തീരുമാനം തത്വത്തില്‍ അംഗീകരിച്ചുകൊണ്ട്, അത് പ്രശ്നങ്ങളില്ലാതെ നടപ്പിലാക്കാനുള്ള വഴികളാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ തീപ്പൊരി നേതാവുതന്നെ പാര്‍ട്ടിയെയും നേതൃത്വത്തേയും പരസ്യമായി തള്ളിയത് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിത്തുടങ്ങി. ആരോപണ വിധേയരെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മക്കളോ പാര്‍ട്ടീ പ്രവര്‍ത്തകരോ ആണ്.
4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരനായ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്.
മറ്റ് ഭാഷകള്‍ അറിഞ്ഞിരിക്കുന്നതും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും നല്ലതാണ്. എന്നാൽ തമിഴിന് പകരം ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്.
ഏതെങ്കിലും ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ അവന്റെ അമ്മയെയും പെങ്ങളെയുമടക്കം എല്ലാ മുസ്ലീം സ്ത്രീകളെയും പരസ്യമായി ബലാത്സംഗം ചെയ്യും' എന്നായിരുന്നു ഇയാള്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞത്
ചെന്നൈ വെസ്റ്റ് മാമ്പലത്ത് സ്ഥിതി ചെയ്യുന്ന അയോധ്യാ മണ്ഡപം കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. മണ്ഡപത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ശ്രീരാമ സമാജം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയതോടെയാണ് ദേവസ്വം വകുപ്പ് മണ്ഡപം ഏറ്റെടുത്തത്
ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. പക്ഷേ ചില കുബുദ്ധികള്‍ അതിന് എതിരുനില്‍ക്കുകയാണ്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത്തരം വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നവരോട് എനിക്ക് പറയാനുളളത് ഇതാണ്, ഇനിയെങ്കിലും ഇത്തരം അസുഖകരമായ സംഭവങ്ങള്‍ ഉണ്ടാകരുത്. നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടവരാണ്'-യെദ്യൂരപ്പ പറഞ്ഞു.
ഈ കാറുകള്‍ സമ്മാനമായി നല്‍കുന്നത് കമ്പനിയുടെ വിജയത്തിന്‍റെ ആദ്യ പടിയെന്നോണമാണ്. മികച്ച സംഭാവനകള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി ആഗ്രഹിക്കുന്നുണ്ട്. കമ്പനിയുടെ തുടര്‍ച്ചയായ വളര്‍ച്ച കണക്കിലെടുത്താണ് സമ്മാനം നല്കാന്‍ തീരുമാനിച്ചതെന്ന് മുരളി വിവേകാനന്ദന്‍ പറഞ്ഞു.