ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരം കനയ്യ കുമാറിനെ നിയോഗിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ വെച്ച് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഝാ രാജിവെച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചോ മദൻ മോഹൻ ഝായുടെ രാജിയെക്കുറിച്ചോ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
ലോകാരോഗ്യ സംഘടന കൊവിഡ് മൂലം മരണപ്പെട്ടവരുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് മരണസംഖ്യയറിയാന്‍ ഗണിത ശാസ്ത്രപരമായ രീതി സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭിക്കണമെന്നാണ് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. എല്ലാവരും ഇതിനായാണ് പരിശ്രമിക്കേണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച തുക ആരുടെയും ബാങ്ക് അക്കൗണ്ടില്‍ വന്നതായി അറിയില്ല. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന വാഗ്ദാനം ഇപ്പോഴും അതേപടി തന്നെ തുടരുകയാണ്. കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയവര്‍ അതും പാലിക്കുന്നില്ല
കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് നാലു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് മരണങ്ങള്‍ കണക്കുകൂട്ടുന്നതില്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
സംഘപരിവാര്‍ സംഘടനകള്‍ വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ സമൂഹത്തില്‍ ധ്രുവീകരണവും സ്പര്‍ധയും സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൌനം പാലിക്കുകയാണ് എന്നും ദേശീയതലത്തിലുള്ള പ്രബല പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാനും അവ പ്രാവർത്തികമാക്കാനും ഒരു സമിതിക്ക് ഉടൻ രൂപംനൽകുമെന്ന് ചർച്ചയ്ക്കുശേഷം കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്
മാർച്ച് 31ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021- ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് ഗുജറാത്ത് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ താന്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ്
പഞ്ചാബിലെ എല്ലാ ജനങ്ങളിലേക്കും തങ്ങള്‍ക്ക് എത്താന്‍ സാധിച്ചു. വൈദ്യുതി സൗജന്യമായി നല്‍കുന്നതിന് വേണ്ട തുക കണ്ടെത്താന്‍ സാധിച്ചു. അതില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വളരെ സന്തോഷത്തിലാണ്. പഞ്ചാബില്‍ ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം ഇരുട്ടിലാണ്.