ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത അസം പൊലീസിന്റെ നടപടി അദ്ദേഹത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ജഹാംഗീര്‍ പുരിയിലെ കെട്ടിടം പൊളിയെന്ന് കപില്‍ സിബല്‍ സുപ്രിം കോടതിയില്‍ ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടിലുടനീളം കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ പരിമിതമല്ല. ഇത് രാഷ്ട്രീയത്തിനുള്ള വേദിയല്ല. ഇവിടെ നിയമവാഴ്ച നടക്കുന്നുണ്ടെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണമെന്നും കപില്‍ സിബല്‍
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു എന്നാണ് കെ പി സി സി എനിക്കെതിരെ ആരോപിക്കുന്ന കുറ്റം
കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടും ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബൃന്ദ കാരാട്ട് നേരിട്ടെത്തിയത്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നൂനപക്ഷങ്ങളുടെ വീടുകള്‍ പൊളിക്കല്‍ തുടര്‍ന്നത്. ഉത്തരവ് കയ്യില്‍ ലഭിക്കുമ്പോഴേക്ക് പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണ് ശ്രമം നടത്തിയതെങ്കിലും കൃത്യസമയത്ത് ബൃന്ദ കാരാട്ട് ഇടപെടുകയായിരുന്നു.
നവംബര്‍ 26 മോദി സര്‍ക്കാര്‍ ഭരണഘടനാദിനമായി ആചരിക്കാന്‍തുടങ്ങി. ഭരണഘടനയോട് തെല്ലും കൂറ് പുലര്‍ത്താതെ, ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും ഷണ്ഡീകരിക്കുന്ന പ്രവര്‍ത്തനവും ഒപ്പം നടത്തുന്നുണ്ട്. എന്തൊരു കാപട്യമാണ് അവര്‍ കാണിക്കുന്നത്
ജഹാംഗീര്‍പൂരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അടിയന്തര ഇടപെടല്‍ വേണമെന്നും കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു
കുറച്ച് നാളുകളായി ലിവിങ് ടു ഗെദര്‍ ബന്ധങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പലപ്പോഴും കോടതിക്ക് സാധിക്കുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സുരക്ഷിതത്വം ചൂഷണത്തിനായി പലരും ഉപയോഗപ്പെടുത്തുക
മെയ് മൂന്നിനകം പളളികളില്‍ ഉച്ചഭാഷിണികളിലൂടെയുളള ബാങ്ക് വിളി നിരോധിച്ചില്ലെങ്കില്‍ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ ഹിന്ദുക്കളും പളളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ തയാറാകണമെന്നും പളളികള്‍ക്കുമുന്നില്‍ ഹനുമാന്‍ ചാലിസ ഉച്ചഭാഷിണിയിലൂടെ പ്രക്ഷേപണം ചെയ്യണമെന്നും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.
അല്ലുവിന്റെ പ്രവൃത്തി മറ്റു നടന്മാര്‍ക്കും നടിമാര്‍ക്കും മാതൃകയാണെന്നും അല്ലു യഥാര്‍ത്ഥ ജീവിതത്തിലും സൂപ്പര്‍ ഹീറോ ആണെന്നുമാണ് ആരാധകരുടെ കമന്റുകള്‍. പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ പിന്തുടരുന്നയാളാണ് അല്ലു അര്‍ജുന്‍