തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ വിചാരണയ്ക്ക് അനുമതി നിഷേധിച്ചത് തുടങ്ങി സര്‍ക്കാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി.ബി.ഐ കോടതിയില്‍ ഉന്നയിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥാ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
സാമൂഹ്യ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാനും നല്‍കുന്നതില്‍ സ്ഥിരത പുലര്‍ത്താനും ഇടതു ജനാധിപത്യ മുന്നണി വഹിച്ച പങ്കിനെ കുറച്ചു കാണിക്കാനാവില്ല. നേരത്തെയും ഇങ്ങനെ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ നല്‍ക്കുന്നത് കേന്ദ്ര ഫണ്ടില്‍ നിന്നാണ് എന്നും പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം വ്യക്തമാക്കണം. പദ്ധതിയെ ഇകഴ്ത്തിക്കാണിക്കാനാണോ അതോ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ പങ്കു പറ്റാനാണോ ശ്രമിക്കുന്നത് - മുഖ്യമന്ത്രി
ദേവസ്വം വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം ആരോഗ്യവകുപ്പിന്റെ അനുമതിയോടെയാണ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. www.sabarimalaonline.org എന്ന വെബ്‌സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് ചെയ്യാം.
ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ഡോ ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു
വോട്ടെടുപ്പിന്‍റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല. അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം.