ഇന്ന് 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 1342 സാമ്പിളുകൾ പരിശോധനക്കയച്ചു. ആകെ പരിശോധനക്കയച്ച സാമ്പിളുകളിൽ 3768 എണ്ണം നെഗറ്റീവാണ്. 815 പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിശക്തമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ആവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ അത് നടപ്പിലാക്കുന്നതിന് സര്‍ക്കാരിനു മുന്നില്‍ വന്നുചേരുന്ന നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് ഓര്‍ഡിനന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. കേരളാ എപ്പിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് - 2020 എന്ന പേരിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
എല്ലാ ജില്ലകളിലും ഡീ അഡിക്‌ഷൻ സെന്റെറുകളുണ്ട്. അവിടെ ചികിൽസ സൗജന്യമാണ്. പ്രയാസമുള്ള ആളുകൾ അവിടെ സമീപിക്കണം എന്ന് എക്സൈസ് മന്ത്രി. സ്ഥിര മദ്യപാനികൾക്ക് മദ്യം കിട്ടാതെയാകുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കോവിഡിനെക്കാൾ മാരകമാകുമോയെന്ന് സംശയമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ.
കാസര്‍ഗോട്ടെ ഗോളിയടുക്ക പള്ളിയിലെ കെ.എസ്.മുഹമ്മദ് അശ്രഫാണ് അറസ്റ്റിലായത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ജില്ലഭരണകൂടം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട് അഭ്യര്‍ഥിച്ചു.