നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പരാതികളെ തുടര്‍ന്നാണ് ജയരാജിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കോടതിയില്‍ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നു വ്യക്തമായതോടെ സർക്കാർ ജയരാജിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു.
ഒരു പെട്ടി തക്കാളിയുടെ വില 500-ൽ നിന്ന് 850 രൂപയായാണ് ഉയര്‍ന്നത്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാൽ കർശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ചെറിയ ഉള്ളിക്ക് ഇന്നലെ 60 രൂപയായിരുന്നതാണ് ഇന്ന് 95 രൂപയായത്.
കേരളത്തില്‍ ഒരുനിലക്കും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചുവെച്ചിട്ടുണ്ട്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാൽ കർശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.