ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ച സമയത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യൻ റാഡിക്കൽ പെയിന്‍റര്‍മാരുടെ കൂട്ടായ്മയായ റാഡിക്കൽ പെയിന്‍റെഴ്സ് ആന്‍റ സ്ക്ലപ്ച്ചേഴ്സ് അസോസിയേഷന്‍റെ അമരക്കാരിൽ ഒരാളായിരുന്ന പ്രഭാകരൻ അതിന്‍റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രഭാകരൻ ഏറ്റവും ഒടുവില്‍ പങ്കെടുത്ത അന്താരാഷ്ട്ര പ്രദർശനം മുസരീസ് ബിനാലെയിലായിരുന്നു.
മാളുകളിൽ അവശ്യ സാധനങ്ങളുടെ വിതരണമൊഴികെയുള്ള കടകൾ അടച്ചിടണം. സെൻട്രലൈസ്ഡ് എയർക്കണ്ടീഷൻ പ്രവർത്തിപ്പിക്കരുത്. വളരെ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഒരു വ്യക്തി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. സിആർപിസി 144 പ്രകാരം അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് അനുവാദമില്ല.
സാമ്പത്തികമായും സാമൂഹികമായുമുള്ള സഹായങ്ങള്‍ക്ക് പുറമേ ഒറ്റപ്പെട്ടുപോകുന്ന എതു പ്രായത്തിലുമുള്ള ആളുകള്‍ക്ക് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം ലഭ്യമാക്കാനും ഡി.വൈ.എഫ്.ഐ പ്രത്യേകം സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിനെ കൊറോണ ചികിത്സയ്ക്കായി പ്രത്യേകം സജ്ജീകരിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടി ഇവിടെ ഇന്‍ പെഷ്യന്‍റുകളായി കഴിയുന്നവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ തീരുമാനമായി
മില്‍മ പ്രതിദിനം ഏകദേശം 600- ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍ മലബാറിലെ കാസര്‍ഗോഡ് മുതല്‍ പാലക്കാടുവരെയുള്ള ആറു ജില്ലകളില്‍ കൊറോണാ പ്രതിസന്ധിയെ തുടര്‍ന്ന് ദിവസം പ്രതി പാല്‍ വില്‍പ്പന കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് സംഭരണം നിര്‍ത്താന്‍ മില്‍മ നിര്‍ബന്ധിതരായിരിക്കുന്നത് എന്നും മാനജിംഗ് ഡയരക്ടര്‍ അറിയിച്ചു.