രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്ന് അദ്ദേഹത്തിനറിയാം. ഇന്ത്യയിലെ ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഘടിച്ചുനില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കുപ്രശ്‌നമുണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആത്മവിശ്വാസമുണ്ട്.
കവരത്തി പോലീസ് ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമാണ് ചോദ്യം ചെയ്തത്. അതോടൊപ്പം ഹൈക്കോടതി നല്‍കിയ ഇളവുകള്‍ ഐഷാ സുല്‍ത്താന ലംഘിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് ഭരണക്കൂടം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.
പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരായ വ്യക്തികളുടെ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവും നിലവിലുണ്ട്.