മാധ്യമ സന്ദേശങ്ങള്‍ ഒരു പ്രത്യേക കമ്മ്യൂണിറ്റിയെ ടാര്‍ഗെറ്റു ചെയ്യാത്തതായിരിക്കണം, ഏകീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഭാവി ജനത ഉണ്ടവേണ്ടതുണ്ട്. ദേശീയ സുരക്ഷയെ നാം അംഗീകരിക്കുന്നു, എന്നാല്‍ വ്യക്തികളെയും ബഹുമാനിക്കേണ്ടതുണ്ട് ' ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
'ഉറക്കമില്ലേ? ഞാന്‍ കരുതിയത് നല്ല പെണ്‍ക്കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്നാണ് !' എന്നായിരുന്നു യുവതിയുടെ കമന്റിലെ കട്ജുവിന്റെ പരാമര്‍ശം. ട്വിറ്റര്‍ ഉള്‍പ്പടെയുളള സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണ ചുമതലയുള്ള കര്‍ണാടക പബ്ലിക് ലാന്‍ഡ്‌സ് കോര്‍പ്പറേഷന്‍ പരസ്യപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഇവിടുത്തെ സര്‍ക്കാര്‍ ഭൂമിയുടെ വ്യാപ്തി ഈ വര്‍ഷം മാര്‍ച്ച് വരെ 61.88 ലക്ഷം ഏക്കറാണ് എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കില്‍ അത് 63.86 ലക്ഷം ഏക്കര്‍ ആയിരുന്നു.
കരാർ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാർ പൂർണമായി തുടച്ചുമാറ്റപ്പെടുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള വിൽപന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ വന്‍കിട കൃഷിക്കാര്‍ക്കും കമ്പനികള്‍ക്കും ഇടത്തരം - ചെറുകിട മാര്‍ക്കറ്റുകളിലേക്ക് അനായാസം പ്രവേശനം സാധ്യമാകും.
രാജ്യത്ത് 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 14.8 ശതമാനം കുറവ് വരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് കണക്കാക്കുന്നു. എന്നാല്‍ എഡിബി 9%, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ,് സമ്പദ്വ്യവസ്ഥ 10.2 ശതമാനം എന്ന രീതിയില്‍ ചുരുങ്ങുമെന്ന് വ്യക്തമാക്കി.