ചൊവ്വാഴ്ച്ച ഇറക്കിയ കാര്‍ഷികബില്ലിനായുളള കരടിന്റെ കോപ്പി നല്‍കാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ചില എം എല്‍ എമാര്‍ കെട്ടിടത്തിനടുത്ത കിണറിന്റെ മതിലിലിരുന്നും ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ നിയമങ്ങള്‍ ഉപയോഗിച്ച് കാര്‍ഷിക ബില്ലിനെ നേരിടാനാണ് പഞ്ചാബ് ശ്രമിക്കുന്നത്
കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചും സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ സര്‍ക്കാരിനെ വിമര്ശിക്കാതെയുമാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിച്ചത്. അതേസമയം മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്
തമിഴില്‍ എഴുതിയിരിക്കുന്ന ട്വീറ്റ് വിവാദമായതോടെ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിജയ് സേതുപതിക്കെതിരായി സൈബര്‍ ആക്രമണങ്ങള്‍ വരികയും അതിനു പിന്നാലെ നടന്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു
ഗ്വാളിയാർ ദബ്റ അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ അവിടുത്തെ ബിജെപി സ്ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ വിവാദ പരാമർശത്തിലാണ് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടിയത്.