ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെ മൂന്നംഗ സംഘം വെടിവച്ചു കൊന്നു. സ്വകാര്യ വാര്‍ത്താ ചാനലിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായ രത്തന്‍ സിംഗാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ കൊല്ലപ്പെട്ടത്.
ലഡാക്കിലെ ചൈനീസ് അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക - നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ അതും പരാജയപ്പെട്ടാല്‍ സൈനിക നടപടിയെകുറിച്ച് കാര്യമായി ആലോചിക്കേണ്ടി വരുമെന്നും ജനറല്‍ റാവത്ത്.
സദുദ്ദേശത്തോടെയാണ് താൻ ആ ട്വീറ്റ് ചെയ്തതെന്നും അതിൽ സുപ്രീം കോടതിയെയോ ഏതെങ്കിലും ചീഫ് ജസ്റ്റിസിനെയോ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ രക്ഷാധികാരി, ജനങ്ങളുടെ അവകാശങ്ങളുടെ സൂക്ഷിപ്പുകാരൻ എന്നീ സ്ഥാനങ്ങളിൽ നിന്ന് അകന്നുപോകുന്ന ഏതൊരു വ്യതിചലനത്തെയും കോടതിക്ക് തടയാൻ കഴിയണമെന്നതിനാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണം ശരിയാണെങ്കിൽ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തിൽ കത്തെഴുതിയവർ ബിജെപിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിനെ തുടർന്നാണ് സിഡബ്ല്യുസിയിൽ ഗുലാം നബിയുടെ ഈ പരാമർശം.