ഗ്രാമത്തലവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുപി പോലീസ് നാല് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബസ്‌ഗാവ് ഗ്രാമമുഖ്യനായ സത്യമേവിനെ കഴിഞ്ഞയാഴ്ചയാണ് വെടിവച്ചു കൊന്നത്.
സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ചെങ്കോട്ടയില്‍ എത്തിയത്. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വിവാദ ട്വീറ്റ്; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി
ജൂണ്‍ 27-നും 29-നും പ്രശാന്ത് ഭൂഷണ്‍ കുറിച്ച രണ്ട് ട്വീറ്റുകളാണ് കോടതി നടപടികള്‍ക്ക് കാരണം. കേസില്‍ പ്രശാന്ത് ഭൂഷന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ വികസിപ്പിച്ച കൊവാക്സിന്‍ സുരക്ഷിതമാണെന്ന് പരിശോധനാ ഫലം
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത കൊവാക്സിന്‍ മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചാൽ കൂടുതൽ ഡോസുകൾ നിർമിച്ച് അതിവേഗം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ആദ്യ കോണ്‍ഗ്രസ് ഇതര നേതാവായി നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റു 17 വർഷവും , ഇന്ദിരാഗാന്ധി 11 വർഷവും , മന്മോഹൻ സിംഗ് 10 വർഷവുമാണ് പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നത്.