International News from Muziriz Post, the definitive source for independent journalism from every corner of the globe.
താലിബാന് അഫ്ഗാനിസ്ഥാനെ എളുപ്പത്തില്‍ കീഴ് പ്പെടുത്താന്‍ സാധിക്കുന്നത് യു,എസിന്‍റെ നേതൃത്വത്തിലുള്ള വിദേശസൈന്യത്തിന്‍റെ പിന്മാറ്റത്തോടെയാണ്. അഫ്ഗാനിസ്ഥാന്‍റെ 65%വും താലിബാന്‍റെ കീഴിലായി. താലിബാന്‍റെ ഭീഷണിയനുസരിച്ച് 11 പ്രവിശ്യ തലസ്ഥാനങ്ങള്‍ കീഴടുക്കുമെന്നാണ്.
പോർച്ചുഗീസുകാരനായ ഒരു 33 കാരനും അയാളുടെ സുഹൃത്തായ മറ്റൊരു 17 കാരനും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് 11 മിനിറ്റ് സമയത്തെ പീഡനം മാത്രമാണെന്നും, കുട്ടിക്ക് കാര്യമായി ശാരീരിക മുറിവുകല്‍ ഉണ്ടായില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും കഴിഞ്ഞ ഇരുപത് വര്‍ഷം അമേരിക്ക അഫ്ഗാനിസ്ഥാനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു.
വീട്ടുതടങ്കലിലാക്കിയ രാജകുമാരിയുടെ മോചനത്തിനായി ഐക്യരാഷ്ട്രസഭ സഭയും ഇടപെട്ടിരുന്നു. പ്രായപൂര്‍ത്തിയായ ആളെ എന്തിനാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും, ആള്‍ ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടോയെന്നും യു. എന്‍ ചോദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന് വാര്‍ത്ത അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുമാരിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഫ്രീ ലത്തീഫ ക്യംപെയിന്‍' അവസാനിപ്പിക്കുകയാണ്.
അതോടൊപ്പം, ഫാഷൻ കമ്പനികള്‍ അവരുടെ ഉൽപ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ചില കമ്പനികൾ അവരുടെ വസ്ത്രങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഗ്രീൻവാഷ് പരസ്യ പ്രചാരണത്തിനെതിരെയും ഗ്രേറ്റ തന്‍ബെര്‍ഗ് വിമര്‍ശനമുന്നയിച്ചു.
കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്തതകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. മാര്‍ബര്‍ഗ് വൈറസിനെ പ്രതിരോധിക്കാന്‍ പ്രത്യേക വാക്‌സിനുകളോ ആന്റീവൈറല്‍ ചികിത്സകളോ ഇല്ല
രണ്ടര വര്‍ഷത്തെ തടവിനാണ് ലീ ജേ യാങനെ ശിക്ഷിച്ചത്. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് പാർക് ഗ്യൂൻ ഹേയ്ക്ക് സ്ഥാനം നഷ്ടമാകാൻ കാരണമായ കേസിലാണ് ലീ ജേ യാങിനെ ജയിലില്‍ അടച്ചത്.
കഴിഞ്ഞ ദിവസം നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ മതപണ്ഡിതന്മാര്‍ അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിലെ പരിക്കേറ്റവര്‍ക്കായി രക്ത ദാനം ചെയ്ത് അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എല്ലാ കുറ്റവാളികളും അറസ്റ്റിലായെന്ന് ഉറപ്പുവരുത്താനും, പോലീസിനോട് സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ തന്റെ ട്വീറ്റിൽ പറഞ്ഞു. ഗണേഷ് ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തെ തങ്ങൾ ശക്തമായി അപലപിക്കുന്നു വെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുകയും ടി പി ആര്‍ റൈറ്റ് താഴുകയും ചെയ്തതിന്റെ ഫലമായാണ് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ ഇപ്പോള്‍ എടുത്ത് കളയുന്നത്.
ഇതാദ്യമായല്ല അഫ്ഗാന്‍ തെരുവുകളില്‍ അളളാഹു അക്ബര്‍ വിളി മുഴങ്ങുന്നത്. 1980-കളില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയപ്പോള്‍ സോവിയറ്റ് യൂണിയനും സര്‍ക്കാരിനുമെതിരെയും ജനങ്ങള്‍ അളളാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചിരുന്നു.
ആന്‍ഡ്രൂ ക്വാമോ തന്‍റെ ഓഫീസിലെ നിലവിലുള്ളതും, മുന്‍പുണ്ടായിരുന്നതുമായ11 വനിതാ ഉദ്യോഗസ്ഥരെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. അതോടൊപ്പം അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.