കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ 11 ജില്ലകളില്‍ എല്‍ഡിഎഫും മലപ്പുറം, എറണാകുളം ജില്ലകളില്‍ യുഡിഎഫുമാണ് ഭരണത്തിലേറിയത്. ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യു ഡി എഫിന് ഭരണം ലഭിച്ചു
ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കു നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷനാണ് കോഴിക്കോട് കാപ്പാട് ബീച്ചിനു ലഭിച്ചത്. ഡെന്‍മാര്‍ക്കിലെ ഫൌണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍
അന്നദാതാക്കളും സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലുമാണ് കർഷകർ. കർഷകരുടെ താത്പര്യ സംരക്ഷിക്കാനാണ് കാർഷിക നിയമം ഭേദഗതി ചെയ്തത്. ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കാൻ കർഷകർ രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും രാജ്നാഥ് പറഞ്ഞു.