സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചിലയിടങ്ങളില്‍ ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ചില പ്രദേശങ്ങളില്‍ ബസുകള്‍ ഓടുന്നില്ല എന്ന പരാതിയുമുണ്ട്.
അധികൃതരുടെ കണ്ണുവെട്ടിച്ച് കൊച്ചി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി.ഇയാള്‍ കയറിയ വിമാനത്തിലുണ്ടായിരുന്ന 270 - യാത്രക്കാരെയും തിരിച്ചിറക്കി നിരീക്ഷണത്തിലേക്ക് മാറ്റി.
കവി എന്നതിലുപരി ഭാഷക്കും സാഹിത്യത്തിനും വലിയ സംഭാവനകള്‍ നല്‍കിയ പുതുശ്ശേരിയുടെ അക്ഷീണ ശ്രമങ്ങളുടെ ഫലങ്ങളിലൊന്നാണ് മലയാളത്തിനു ലഭിച്ച ക്ലാസ്സിക്കല്‍ ഭാഷാ പദവി. കേരളചരിത്രത്തിലും പ്രാചീന-മധ്യകാല മലയാള ഭാഷാസാഹിത്യത്തിലുള്ള അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളും ഏറെ വിലപ്പെട്ടതാണ്.പുതുശ്ശേരിയുടെ കണ്ണശ്ശരാമായണം പഠനമാണ് അദ്ദേഹത്തിന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.